Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honoured

Kottayam

സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ് വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

വൈ​ക്കം: കോ​ട്ട​യം സ​ഹോ​ദ​യ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വൈ​ക്കം രാ​ജ​ഗി​രി അ​മ​ല സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. സ്കൂ​ൾ വാ​ർ​ഷി​ക കാ​യി​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം റൂ​റ​ൽ അ​ഡീ​ഷ​ണ​ൽ എ​സ്പി ടി.​ബി. വി​ജ​യ​ൻ വി​ജ​യി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ ഡോ. ആ​ഞ്ച​ലോ ച​ക്ക​നാ​ട്ട് സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ഷി​ക് മ​റ്റേ​ക്കാ​ട്ട് സി​എം​ഐ, ഹെ​ഡ്മി​സ്ട്ര​സ് മി​താ രാ​ജു, കെജി സെ​ക്‌ഷൻ മേ​ധാ​വി ലി​സ​മ്മ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ് എ​സ്.​ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

നീ​റ്റ് വി​ജ​യം: അ​ർ​ഷി​നെ ആ​ദ​രി​ച്ചു

പേ​രാ​മ്പ്ര: നീ​റ്റ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ പി.​ബി. അ​ർ​ഷി​ന് നാ​ടി​ന്‍റെ ആ​ദ​രം. മാ​ധ​വം പാ​റാ​ട്ടു​പൊ​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ അ​ർ​ഷി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യാ​ണ് അ​നു​മോ​ദ​ന​ങ്ങ​ൾ അ​റി​യി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ശ​ശി​കു​മാ​ർ പേ​രാ​മ്പ്ര അ​ർ​ഷി​ന് ഉ​പ​ഹാ​രം ന​ൽ​കി.

കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡി​ൽ വ​രി​യ​ന​ക്ക​ണ്ടി ബാ​ബു–​പ്രീ​ജ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​ണ് അ​ർ​ഷി​ൻ. കൂ​ത്താ​ളി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ അ​ർ​ഷി​ന്‍റെ ഈ ​നേ​ട്ടം നാ​ടി​നാ​കെ അ​ഭി​മാ​ന​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ലാ​സ് ആ​ണ് സ​ഹോ​ദ​ര​ൻ. ച​ട​ങ്ങി​ൽ അ​ധ്യാ​പി​ക റീ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up